സി.കെ.ജി.എം.എച്ച്.എസ്​.എസിലെ ഋത്വിക കേരള സ്കൂൾ ചെസ്​ ടീമിൽ

നന്തിബസാർ: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ഋത്വിക ഈ വർഷത്തെ ദേശീയ സ്കൂൾ ചെസ് മത്സരത്തിലെ അണ്ടർ-14 വിഭാഗത്തിലെ കേരള ടീമിൽ അംഗമായി. കണ്ണൂരിൽ നടന്ന നോർത്ത് സോൺ ചെസ് മത്സരത്തിൽനിന്ന് കേരള ടീമിലേക്ക് യോഗ്യത നേടിയാണ് ഡിസംബറിൽ ദാദ്രനഗർ ഹവേലിയിലെ സിൽവാസയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനുവേണ്ടി കളിക്കാൻ തയാറെടുക്കുന്നത്. അന്താരാഷ്ട്ര ഫിഡേ റേറ്റിങ് ചെസ്, അശ്വം-2018 ചെസ് ഫെസ്റ്റിവെൽ, ചെസ് ലവേഴ്സ് ജില്ല സ്കൂൾ ചെസ്, ജില്ല റാപിഡ് ചെസ് അണ്ടർ-10 തുടങ്ങിയ നിരവധി മത്സരങ്ങളിലെ ചാമ്പ്യനാണ് തിക്കോടി പാലൂർ സ്വദേശികളായ കൃഷ്ണൻ-ഹിമ ദമ്പതികളുടെ മകളായ ഋത്വിക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.