കെ.എൻ.എം നേതൃ ശിൽപശാല

കൊടുവള്ളി: സാങ്കേതിക വിദ്യകൾ ഏറെ പുരോഗതി പ്രാപിച്ചെങ്കിലും അന്ധവിശ്വാസങ്ങൾ പുതിയ ഭാവങ്ങളിൽ ശക്തിപ്രാപിക്കുന്നത് ആശങ്കജനകമാണെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കൂട്ടായ്മ അനിവാര്യമാെണന്നും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ നടന്ന ജില്ല നേതൃശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളിൽ അവധാനത പുലർത്താതെയുള്ള എടുത്തുചാട്ടം സംഘർഷത്തിന് നിമിത്തമാകുന്നതിനെതിര ജാഗരൂകരാകണമെന്നും ശൈഥില്യത്തിന് വളംവെക്കുന്ന നിയമകൂടങ്ങളും ഭരണാധികാരികളും പിന്തിരിയണമെന്നും അേദ്ദഹം പറഞ്ഞു. കെ.എൻ.എം ജില്ല വൈസ് ചെയർമാൻ സി.എം. അബ്ദുറഹീം മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം. അസ്ഗറലി, സെക്രട്ടറി പി.പി. അബ്ദുൽഹഖ്, പ്രഫ. മുനീർ മദനി എന്നിവർ വിഷയാവതരണം നടത്തി. ബഷീർ സ്വാഗതവും പി.ടി. സലാം പുത്തൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.