ബേപ്പൂർ തുറമുഖത്ത് കപ്പലുകൾക്ക് തടസ്സമായിനിന്ന പൊലീസ് ബോട്ട് മാറ്റി

ബേപ്പൂർ: തുറമുഖ വാർഫിൽ യാത്രക്കപ്പലുകൾക്ക് തടസ്സമായിനിന്ന കോസ്റ്റൽ പൊലീസി​െൻറ രക്ഷാബോട്ട് തുറമുഖ വകുപ്പ് എടുത്തുമാറ്റി. രണ്ടു മാസത്തിലധികമായി അനാഥമായിക്കിടന്ന ബോട്ടാണ് മാറ്റിയിട്ടത്. ചരക്കു കയറ്റാൻ ഉപയോഗിക്കുന്ന വലിയ ക്രെയിൻ ഉപയോഗിച്ച് വാർഫി​െൻറ തെക്കെ അറ്റത്തേക്കാണ് മാറ്റിയത്. ഇതുസംബന്ധിച്ച് 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബോട്ടി​െൻറ തടസ്സം മാറിയെങ്കിലും മെറ്റൽ കൂനകളും ബാരലുകളും ഇരുമ്പ് സ്ക്രാപ്പുകളും വാർഫി​െൻറ പലഭാഗങ്ങളിലായി കിടക്കുകയാണ്. ലക്ഷദ്വീപിൽനിന്ന് കൊണ്ടുവന്നതും കയറ്റിപ്പോകാനുള്ളതുമായ സാധനങ്ങളാണ് അലക്ഷ്യമായി കിടക്കുന്നത്. കഴിഞ്ഞദിവസം ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്രതിരിച്ച എം.വി മിനിക്കോയ് കപ്പലിലേക്ക് യാത്രക്കാർ കയറുന്നതിന് ബോട്ട് തടസ്സമായിരുന്നു. കപ്പലിനെ വീണ്ടും പിറകോട്ടു മാറ്റിയാണ് യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്. ചരക്കുകൾ കപ്പലിലേക്ക് കയറ്റുന്നതിനും ബോട്ട് തടസ്സമാണെന്ന് കയറ്റിറക്ക് തൊഴിലാളികളും പരാതിപ്പെട്ടിരുന്നു. പ്രളയത്തിൽ ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപത്തുനിന്ന് ഒഴുകിപ്പോയ ബോട്ടാണ് അറ്റകുറ്റപ്പണിക്കായി വാർഫിൽ കയറ്റിവെച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.