പെൺകുട്ടിക്കുനേരെ പീഡനശ്രമം: വൃദ്ധൻ അറസ്​റ്റിൽ

തിരുവമ്പാടി: പതിനേഴ് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ. കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് ആഗസ്റ്റി (78) എന്ന കുഞ്ഞച്ചനെയാണ് തിരുവമ്പാടി െപാലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന് പെണ്‍കുട്ടിയെ കയറിപ്പിടിച്ചതായാണ് പരാതി. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.