അമ്മ വായന പദ്ധതിക്ക് തുടക്കം

ഈങ്ങാപ്പുഴ: അമ്മമാരുടെ വായന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ അമ്മവായന പരിപാടി ആരംഭിച്ചു. മദർ പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അമ്മമാർക്കുകൂടി വായനക്ക് നൽകുന്നതാണ് 'അമ്മവായന' പദ്ധതി. ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് അബ്ദുൽ കഹാർ, മദർ പി.ടി.എ പ്രസിഡൻറ് ഷംസീനക്ക് നൽകി നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ, സൈനുൽആബിദ്, കെ.വി. പരീത്, കെ.ടി. ബെന്നി എന്നിവർ സംസാരിച്ചു. കുട്ടികളുടെ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന 'ബർത്ത് ഡേ ബുക്ക്' പരിപാടിയും സ്കൂളിൽ നടന്നുവരുന്നു. വായന മരിക്കുന്ന ഈ കാലഘട്ടത്തിൽ വായനക്ക് ഏറെ പ്രാധാന്യം നൽകുന്നതിന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.