ചിത്രരചന മത്സരം നടത്തി

വാണിമേൽ: ക്ലബ് വാണിമേൽ ടുഡേയുടെ 'ഒരു ദിനം ഒത്തിരി ഓർമകൾ' പരിപാടിയുടെ ഭാഗമായി പ്രദേശത്തെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രരചന, ജലച്ചായ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സി.ഐ എം.പി. ആസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കോഒാഡിനേറ്റർ ഹമീദ്, ജന. കൺവീനർ ദിലീപ് പെരുമുണ്ടച്ചേരി, സത്യൻ നീലിമ, സയിദ് വാണിമേൽ, ഹാജിറ യൂസഫ്, വാസു വാണിമേൽ, പി.പി. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് നവംബർ നാലിന് പഞ്ചായത്ത്തല കവിത-കഥാരചന മത്സരങ്ങളും നടത്തും. ജനുവരി ആറിന് കുടുംബസംഗമത്തോടെ പരിപാടികൾ അവസാനിക്കും. കലാപരിപാടികൾ, നാടകം എന്നിവയും ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.