'ഒരുനാൾ ഒരുകോടി പ്രഖ്യാപനം' 30ന്​

നന്തിബസാർ: പയ്യോളി ഹൈസ്കൂളി​െൻറ നവീകരണ പ്രവർത്തനങ്ങൾക്കായി തുക സമാഹരിക്കുന്ന 'ഒരുനാൾ ഒരുകോടി' പദ്ധതി പൂർത്തിയാവുന്നു. പൂർവവിദ്യാർഥികൾ, അധ്യാപകർ, പ്രവാസികൾ, പി.ടി.എ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് വിഭവ സമാഹരണത്തിനു നേതൃത്വം നൽകിയത്. 1,18,50,000 രൂപയാണ് സമാഹരിച്ചത്. 30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രഖ്യാപനം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പൂർവവിദ്യാർഥിയായ വന്മുഖത്തെ കുഞ്ഞാലിൽ അലിഹസ്സൻ സ്പോൺസർ ചെയ്ത 29 ലക്ഷം രൂപയുടെ സയൻസ് ലാബ് കെട്ടിടത്തി​െൻറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി നിർവഹിക്കും. സി. ഹനീഫ, കെ.എൻ. ബിനോയ്കുമാർ, രമ ചെറുകുറ്റി, മുനിസിപ്പൽ ചെയർപേഴ്സൻ വി.ടി. ഉഷ, കെ.പി. ഗിരീഷ്‌കുമാർ, ഇ. സൂരജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നത്തെ പരിപാടി നന്മണ്ട ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഈസ്റ്റ് യൂനിറ്റ്‌ കുടുംബസംഗമം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.