ചേമഞ്ചേരിയിൽ ശലഭോദ്യാനം

ചേമഞ്ചേരി: കുടുംബശ്രീ ജില്ല മിഷൻ ബാലസഭ ക്രിയേറ്റീവ് പ്രോഗ്രാമി​െൻറ ഭാഗമായി കുട്ടികൾക്കുള്ള ശലഭോദ്യാനത്തി​െൻറ ജില്ല തല ഉദ്ഘാടനം ചേമഞ്ചേരിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ജൈവ വൈവിധ്യ പ്രധാനമായ ശലഭോദ്യാനങ്ങൾ നിർമിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കുടുബശ്രീ ജില്ല മിഷൻ കോഡിനേറ്റർ പി.സി. കവിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ വരേക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. അനിൽ കുമാർ, ജില്ല മിഷൻ അസി. കോഡിനേറ്റർ ഗിരീശൻ എന്നിവർ സംസാരിച്ചു. ശലഭനിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരുമായ വി.കെ. ചന്ദ്രശേഖരൻ, സി.ജെ. തോമസ്, പി.കെ. ശ്രീനി എന്നിവർ ഉദ്യാനപാലകർക്ക് ക്ലാസുകൾ എടുത്തു. അസി. ജില്ല മിഷൻ കോഡിനേറ്റർ ക്ഷേമ കെ. തോമസ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ പി. ശൈലജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.