എൽ.ഡി.എഫിന് ജയം

ബാലുശ്ശേരി: കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം. സി.പി.എമ്മിലെ സി.എം. ശ്രീധരൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. എൽ.ജെ.ഡിയിലെ പുതുക്കുടി അശോകനാണ് വൈസ് പ്രസിഡൻറ്. ഡയറക്ടർ ബോർഡ് അംഗങ്ങൾ: ടി.പി. കുഞ്ഞനന്തൻ (പേരാമ്പ്ര), കെ.കെ. മുഹമ്മദ്, (കൊയിലാണ്ടി), പി.കെ. ഷീജ (ചിങ്ങപുരം), കുര്യാക്കോസ് വട്ടത്തറയിൽ (കൂരാച്ചുണ്ട്), ടി. അനൂജ (എരമംഗലം), ഒ.കെ. ചന്ദ്രമതി (മൊടക്കല്ലൂർ), ശൈലജ കുന്നോത്ത് (ബാലുശ്ശേരി), ഭാസ്കരൻ മണ്ടയുള്ളതിൽ (പാലേരി). പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സി.എം. ശ്രീധരൻ സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.