നന്മയുടെ പൂമരങ്ങൾ പ്രകാശനം ചെയ്തു

പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാഷവേദി 'നന്മയുടെ പൂമരങ്ങൾ' പുസ്തകം സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തിയ 100 സാധാരണക്കാരെക്കുറിച്ച് 100 കുട്ടികൾ എഴുത്തും വരയും നിർവഹിച്ച പുസ്തകമാണ് പ്രകാശനം ചെയ്തത്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ആദ്യപ്രതി ഏറ്റുവാങ്ങി. മോഹനൻ ചേനോളി പുസ്തകം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ എ.പി. ബാബു, ബി.ബി. ബിനീഷ്, ഹെഡ്മാസ്റ്റർ ബാബു പയ്യത്ത്, പി.ടി.എ പ്രസിഡൻറ് എം.എം. അശോകൻ, ഭാഷവേദി സെക്രട്ടറി എം. നന്ദന, സ്കൂൾ ചെയർമാൻ അലൻ വിനോദ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇബ്രായി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.