ഖുർആൻ ലളിതസാരം ​െബ്രയിലി പകർപ്പ് പുറത്തിറക്കി

ഫറോക്ക്: ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കിയ ഖുർആൻ ലളിതസാരം സമ്പൂർണ മലയാള പരിഭാഷയിലെ സൂറത് യാസീൻ മലയാള പരിഭാഷയുടെ െബ്രയിലി പകർപ്പ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പുറത്തിറക്കി. ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യാതിഥിയായി. ഡോ. കോയക്കുട്ടി ഫാറൂഖി അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ കരീം മാസ്റ്റർ, വി.പി. ബഷീർ, പി. ശാജു, പി.ടി. മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു. ഫാറൂഖ് കോളജിന് സമീപം കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡാണ് ഖുർആൻ ലളിതസാരം െബ്രയിലി ലിപിയിൽ തയാറാക്കിയത്. ഫോട്ടോ: quran lalithasaram.jpg ഖുർആൻ ലളിതസാരത്തിലെ സൂറത് യാസീൻ മലയാള പരിഭാഷയുടെ െബ്രയിലി പകർപ്പ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പുറത്തിറക്കിയപ്പോൾ. ശൈഖ് മുഹമ്മദ് കാരകുന്ന് സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.