ബൈപാസിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്

വേങ്ങേരി: മലാപ്പറമ്പ്-വെങ്ങളം ബൈപാസിൽ മാളിക്കടവിലും മൊകവൂരിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയിലാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നത്. ആശുപത്രികളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ഒഴിവാക്കുന്ന മാലിന്യങ്ങളാണ് നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ബൈപാസിനരികിൽ തള്ളുന്നത്. ഇതുമൂലം സമീപവാസികളും ദുരിതമനുഭവിക്കുകയാണ്. റെസിഡൻറ്സ് അസോസിയേഷ​െൻറ നേത്യത്വത്തിൽ അംഗങ്ങൾ രാത്രിയിൽ കാവൽ നിൽക്കുകയാണ്. പൊതുജനങ്ങൾക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിധം മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളും നിരീക്ഷണവും അധികൃതർ കൈക്കൊള്ളാത്തതാണ് സാമൂഹികദ്രോഹം വർധിക്കുന്നതിന് കാരണമെന്ന് സമീപവാസികളും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നു. മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്ന് ഉറപ്പുവരുത്താതെ കയറ്റി അയക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമീപവാസികൾ പറയുന്നു. റോഡരികിൽ മാലിന്യം തള്ളുന്നവർക്കെതിരെ താക്കീത് നൽകി ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.