അനധികൃത ബോർഡുകൾ നീക്കം ചെയ്തു

ഫറോക്ക്: ഫറോക്ക് നഗരസഭയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നഗരസഭ അധികൃതർ നീക്കം ചെയ്തു. കാൽനടക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാക്കുന്ന രീതിയിൽ അലക്ഷ്യമായും നഗരസഭയുടെ അനുമതിയില്ലാതെയും സ്ഥാപിച്ച പരസ്യബോർഡുകൾ അടക്കം വിവിധ തരത്തിൽ സ്ഥാപിച്ച ബോർഡുകളാണ് നീക്കംചെയ്തത്. നടപടി ഇന്നും തുടരും. റവന്യൂ ഇൻസ്പെക്ടർ കെ.കെ. ബീന, അസി. എൻജിനീയർ എൻ. ദിനേശ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സൈതലവി എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി പ്രഭാഷണം ഫറോക്ക്: സദാചാരം, സമൂഹം, സംസ്കാരം, സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സോളിഡാരിറ്റി ഫറോക്ക് ഏരിയ കമ്മിറ്റി പ്രഭാഷണം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം സി. ദാവൂദ് പ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് ടി. അതീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സാദിഖലി, ടി. ഷജിനാസ്, കെ. ആഷിഖ് എന്നിവർ സംസാരിച്ചു. പടം: Photo: Farook1.jpg : സോളിഡാരിറ്റി ഫറോക്ക് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സദാചാരം, സമൂഹം, സംസ്കാരം എന്ന വിഷയത്തിലുള്ള പരിപാടിയിൽ സി. ദാവൂദ് പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.