ശബരിമല പ്രക്ഷോഭകർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു -സണ്ണി എം. കപിക്കാട്

ഫോട്ടോ: mepa88 റെഡ്സ്റ്റാർ മേപ്പയൂർ സംഘടിപ്പിച്ച ശബരിമല: ആചാരം, വിശ്വാസം, സ്വാതന്ത്ര്യം എന്ന സംവാദത്തിൽ ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു മേപ്പയൂർ: രാജാവില്ലാതെ എന്ത് മന്ത്രി എന്ന് ധിക്കാരത്തോടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പന്തളം രാജകുടുംബം 19ാം നൂറ്റാണ്ടി​െൻറ മൂല്യബോധത്തിലേക്ക് ജനതയെ തിരിച്ചുനടത്താൻ വ്യഗ്രതപ്പെടുന്നുവെന്നാണ് വെളിപ്പെടുന്നതെന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട്. സ്വതന്ത്ര ഇന്ത്യയുടെ നിയമത്തി​െൻറ ചട്ടക്കൂടിൽ പന്തളം രാജകുടുംബത്തിന് സവിശേഷാധികാരങ്ങളില്ല. വിശ്വാസത്തി​െൻറ മറവിൽ നടക്കുന്ന അനീതിയെയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ െബഞ്ചി​െൻറ വിധി ചോദ്യം ചെയ്യുന്നത്. ശബരിമല സന്നിധാനത്തിൽ രക്തം വീഴ്ത്തി ക്ഷേത്രം അടച്ചുപൂട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾ പരിഷ്കരിച്ചും വേണ്ടെന്നുവെച്ചുമാണ് ആധുനിക കേരളം രൂപപ്പെട്ടത്. അവർണർക്ക് ക്ഷേത്രപ്രവേശനവും മാറുമറക്കാനുള്ള അവകാശവും നിഷേധിച്ചത് ആചാരം അതിനനുവദിക്കുന്നില്ല എന്ന ന്യായം പറഞ്ഞാണ്. ജനാധിപത്യ ബോധമുള്ള ഒരു പൗരസമൂഹത്തിന് ഈ വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയ​െൻറ വിമർശകരിലൊരാളാണെങ്കിലും ഇക്കാര്യത്തിൽ സർക്കാറി​െൻറ നടപടികളെ പൂർണമായി പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല ആചാരം, വിശ്വാസം സ്വാതന്ത്ര്യം എന്ന വിഷയത്തിൽ റെഡ്സ്റ്റാർ മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ച ജനാധിപത്യ സംവാദത്തിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. പി. രജിേലഷ് മോഡറേറ്ററായി. സാംസ്കാരിക വിമർശകൻ രാജേന്ദ്രൻ എടത്തുംകര, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി രാജേഷ് നാദാപുരം, സ്മിത നെരവത്ത്, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.