പഠനോപകരണ ശില്‍പശാലയും പ്രവൃത്തിപരിചയ മേളയും

ഫോട്ടോ: MATHS WORK EXPERIENCE FAIR.jpg തച്ചംപൊയില്‍ പള്ളിപ്പുറം ഗവ. യു.പി സ്‌കൂളിലെ പ്രവൃത്തിപരിചയ മേള താമരശ്ശേരി: തച്ചംപൊയില്‍ പള്ളിപ്പുറം ഗവ. യു.പി സ്‌കൂളില്‍ ഗണിത നടത്തി. പ്രധാനാധ്യാപകന്‍ എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമിച്ച പഠനോപകരണങ്ങളുടെയും വിദ്യാർഥികള്‍ നിർമിച്ച കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചു. ഖമറുന്നിസ, ശ്രീരഞ്ജിനി, ബി.ആര്‍.സി ട്രെയിനര്‍ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി. വെട്ടി ഒഴിഞ്ഞതോട്ടം എസ്.എസ്.എം.യു.പി സ്‌കൂളില്‍ ശാസ്ത്ര മേള സംഘടിപ്പിച്ചു. കുട്ടികള്‍ സ്വയം തയാറാക്കിയ ശാസ്ത്ര പരീക്ഷണങ്ങള്‍, ഗണിത ലാബ്, ഉര്‍ദു, സംസ്‌കൃതം, അറബി, ഹിന്ദി വിഷയങ്ങളിലുള്ള വിവിധ പ്രദര്‍ശനങ്ങള്‍, പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയുണ്ടായിരുന്നു. മേള കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ശ്യാമള, പി.ടി.എ പ്രസിഡൻറ് ടി.എം. ഇസ്മായില്‍, മുഹമ്മദ് ബഷീര്‍, ഷിഹാബുദ്ദീന്‍, സുബൈര്‍, മുജീബ് കരിഞ്ചോല, വിജയന്‍, സി.പി. നസീഫ് എന്നിവര്‍ സംസാരിച്ചു. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇൻസ്പെയര്‍ എക്സ് പോ ശ്രദ്ധേയമായി. ശാസ്ത്ര-ഗണിത-സാമൂഹിക ശാസ്ത്ര പ്രദര്‍ശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പുരാവസ്തുക്കള്‍ മുതല്‍ ആദ്യകാലത്ത് ഉപയോഗിച്ച വിവിധ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു. എക്‌സ്‌പോ ബി.പി.ഒ എം. മെഹറലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ഇന്ദിര ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ ടി.ജി. ജോസ്, അശ്‌റഫ് അമരാട്, സി.പി. സാജിദ്, കെ.ജി. ഷിബു, ഷാഹിം ഹാജി, ടിൻറു, എലിസബത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.