ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പ പദ്ധതി ബോധവത്കരണ ക്ലാസ്​

Photo : madavoor10.jpg മടവൂർ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ നടന്ന കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന വിവിധ വായ്പ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് ഇൻചാർജ് വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ എം.എ. ഗഫൂർ മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ശശി ചക്കാലക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ ടി. അലിയ്യ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സിന്ധു മോഹൻ, സക്കീന മുഹമ്മദ്‌, പഞ്ചായത്ത്‌ മെംബർമാരായ വി.സി. ഹമീദ് മാസ്റ്റർ, മലയിൽ ഷംസിയ, എ.പി. നെസ്തർ, മെംബർ സെക്രട്ടറി കെ.എസ്. പവിത്ര, സി.ഡി.എസ് ചെയർപേഴ്സൻ സ്നേഹപ്രഭ, സംസാരിച്ചു. ശരത്, ബിന്ദു വർഗീസ്, രോഷ്നി എന്നിവർ വിവിധ ക്ലാസുകൾക്കു നേതൃത്വം നൽകി. കെ.എസ്.ബി.സി.ഡി.സി േപ്രാജക്ട് അസിസ്റ്റൻറ് കെ. രവീന്ദ്രൻ സ്വാഗതവും ബേബി റീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.