തുറമുഖ വകുപ്പും കോർപറേഷനും സംയുക്ത സഹകരണത്തിൽ മണൽ വിതരണം ആരംഭിച്ചു

photo: Beypore Manal Kendram.jpg തുറമുഖ വകുപ്പും കോർപറേഷനും സംയുക്ത സഹകരണത്തോടെ ആരംഭിക്കുന്ന ബേപ്പൂർ ബി.സി റോഡിലെ ചീർപ്പ് പാലത്തിനു സമീപമുള്ള മണൽ വിതരണ കേന്ദ്രത്തി​െൻറ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രനും വി.കെ.സി. മമ്മദ് കോയ എം.എൽ.എയും ചേർന്ന് നിർവഹിക്കുന്നു ബേപ്പൂർ: മണലി​െൻറ ലഭ്യതക്കുറവ് നിർമാണ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരമാകുന്നു. തുറമുഖ വകുപ്പി​െൻറ സഹകരണത്തോടുകൂടി കോർപറേഷ​െൻറ ആഭിമുഖ്യത്തിൽ മണൽ വിതരണത്തിന് ബേപ്പൂരിൽ തുടക്കം കുറിച്ചു. നേരത്തേ തുറമുഖ വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന ബി.സി റോഡിലെ ചീർപ്പ് പാലത്തിനു സമീപമുള്ള കടവിൽ മണൽ വിതരണ പ്രവർത്തനത്തി​െൻറ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രനും വി.കെ.സി. മമ്മദ് കോയ എം.എൽ.എയും സംയുക്തമായി നിർവഹിച്ചു. മണലിന് രജിസ്ട്രേഷനും അനുവാദവും തുറമുഖ വകുപ്പി​െൻറ കീഴിലും വിതരണവും മേൽനോട്ടവും കോഴിക്കോട് കോർപറേഷ​െൻറ ചുമതലയിലുമായിരിക്കും. ഇനി മുതൽ ഓൺലൈനായി ഏതൊരാൾക്കും മണൽ ബുക്ക് ചെയ്യാൻ സാധിക്കും. മണൽ ബുക്കിങ്ങിനായി അപേക്ഷകർ www.portinfo.kerala.gov.in എന്ന വെബ്സൈറ്റിൽ ആധാർ കാർഡും ബിൽഡിങ് പെർമിറ്റും ഉപയോഗിച്ച് ഓൺലൈനായി രജിസ്‌ട്രേഷൻ അപേക്ഷ നൽകണം. പഴയ കെട്ടിടം റിപ്പയർ ചെയ്യുന്നതിന് കെട്ടിടനികുതി റസീത് സഹിതമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി മണലിന് അപേക്ഷിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ/മൊബൈൽ ഫോൺ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെയോ ഉപയോഗപ്പെടുത്താവുന്നതാണ്. പുതിയ കെട്ടിടങ്ങൾക്ക് പരമാവധി 100 ടണും പഴയ കെട്ടിടം റിപ്പയർ ചെയ്യുന്നതിന്-പരമാവധി 15 ടണും മണലാണ് അനുവദിക്കുക. ഉദ്ഘാടന ചടങ്ങിൽ കോർപറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ അനിൽകുമാർ, ബേപ്പൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, കൗൺസിലർമാരായ പി.പി. ബീരാൻകോയ, പേരോത്ത് പ്രകാശൻ, പി.കെ. ഷാനിയ, പോർട്ട് ജൂനിയർ സൂപ്രണ്ട് അബ്ദുൽ മനാഫ്, മേഖല റവന്യൂ ഓഫിസർ സോമശേഖരൻ, സൂപ്രണ്ട് ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്പെക്ടർ സോജൻ എന്നിവർ സംസാരിച്ചു. കൗൺസിലർ സതീഷ് കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.