ഹരിതോത്സവം: നാടൻ ഭക്ഷ്യവിഭവങ്ങളൊരുക്കി ഫാറൂഖ് എ.എൽ.പി സ്കൂൾ

ഫറോക്ക്: ജനങ്ങൾ ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലത്ത് തീർത്തും പ്രകൃതിക്കിണങ്ങുന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കി ഫാറൂഖ് എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. ഇരുനൂറിലധികം നാടൻ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. പനപ്പായസം, പന പുഡിങ്, ഇലയട, കൂവ ഹൽവ, മത്തൻ പായസം, മത്തൻ പേഡ, വാഴക്കൂമ്പ് തോരൻ, ഉണ്ണിക്കാമ്പ്, വാഴക്കായ, ഇളനീർ പായസം തുടങ്ങിയ വ്യത്യസ്തങ്ങളായ നാടൻവിഭവങ്ങളാണ് പ്രദർശന ത്തിനൊരുക്കിയത്. ഹരിതോത്സവത്തി​െൻറ ഭാഗമായി നടന്ന ഭക്ഷ്യമേള ഹെഡ്മാസ്റ്റർ കെ.എം. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ, സീനിയർ അധ്യാപിക ടി. സുലൈഖ, കെ.പി. മുഹമ്മദലി, എ. വാഹിദ, സ്കൂൾ ലീഡർ വി.കെ. മുഹമ്മദ് ഷാദിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.