നടപ്പാതയിലെ സ്ലാബ് കാല്‍നടക്കാര്‍ക്ക് ഭീഷണിയാവുന്നു

പേരാമ്പ്ര: നഗരമധ്യത്തില്‍ ഓവുചാലിന് മുകളിലിട്ട സ്ലാബ് വാഹനങ്ങള്‍ കയറി ഒരുവശം ഉയര്‍ന്ന് നില്‍ക്കുന്നത് കാല്‍നടക്കാര്‍ക്ക് ഭീഷണിയാവുന്നു. പൈതോത്ത് റോഡ് ജങ്ഷനിലാണ് അപകട നിലയില്‍ നടപ്പാതയില്‍ സ്ലാബുള്ളത്. ടി.ബി റോഡില്‍നിന്ന് പൈതോത്ത് റോഡിലേക്ക് കയറുന്ന വലിയ വാഹനങ്ങളുടെ പിന്‍ചക്രം സ്ലാബിലൂടെ കയറുന്നതാണ് സ്ലാബ് ഒരുവശം ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. അശാസ്ത്രീയമായാണ് നടപ്പാത നിർമിച്ചത്. കാല്‍നടക്കാര്‍ സ്ലാബില്‍ കാല്‍ കുടുങ്ങി വീഴുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.