ജില്ലതല ക്രിക്കറ്റ് ടൂർണമെൻറ്​: യോർക്ക്ഷെയർ ജേതാക്കൾ

മേപ്പയൂർ: മേപ്പയൂരിൽ നടന്ന ജില്ലതല ക്രിക്കറ്റ് ടൂർണമ​െൻറിൽ യോർക്ക്ഷെയർ എ ടീം ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി മേപ്പയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 22 ടീമുകൾ പങ്കെടുത്തു. യോർക്ക്ഷെയർ ബി ടീം റണ്ണേഴ്സ്അപ്പായി. നിസാം മാൻ ഓഫ് ദ സീരീസായും അബിഷു ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് മേപ്പയൂർ ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.സി. അനൂപ് ട്രോഫികൾ വിതരണം ചെയ്തു. സി.എം. സുബീഷ് അധ്യക്ഷത വഹിച്ചു. മനു സ്വാഗതവും സാഹിർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.