ഗെയില്‍ പൈപ്പ്​ലൈൻ കിടങ്ങിൽ വീണ് യുവതിക്ക് പരിക്ക്​

താമരശ്ശേരി: മാസങ്ങൾക്കു മുമ്പ് ഗെയില്‍ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെടുത്ത കിടങ്ങിൽ വീണ് യുവതിക്ക് പരിക്ക്. താമരശ്ശേരി ഊരാളുകണ്ടിയില്‍ പ്രസന്നയെയാണ് (44) കാലിന് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരപനക്കുന്നുമ്മല്‍ ഭാഗത്തുനിന്ന് നടന്നുവരുമ്പോള്‍ തെന്നിവീഴുകയായിരുന്നു. പള്ളിപ്പുറം, വാടിക്കല്‍, ഒരുപനക്കുന്നുമ്മല്‍ ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് നിർമിച്ച കിടങ്ങ് പ്രദേശവാസികള്‍ക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വീടുകള്‍ക്ക് സമീപമുള്ള ആഴമുള്ള ചാലില്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്തെ വീടുകളിലേക്ക് മണ്ണും ചളിയും ഒഴുകിയെത്തുന്നുണ്ട്. തണ്ണീര്‍തടങ്ങളും തോടും ഗെയില്‍ പ്രവൃത്തിക്കുവേണ്ടി നികത്തിയതോടെയാണ് ഇവിടങ്ങളില്‍ വെള്ളം നിറഞ്ഞത്. തേറ്റാമ്പുറം കുന്നില്‍നിന്നുള്ള മണ്ണും ചളിയും താഴേക്ക് ഒഴുകിയാണ് പറമ്പിലും വീട്ടുപരിസരത്തും വെള്ളക്കെട്ട് ഉണ്ടായത്. ഇവിടെ തോട് മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഇതോടെ വെള്ളം ഒഴികിപ്പോവുന്നത് തടസ്സപ്പെട്ടതാണ് വീട്ടുകാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.