ലോക്​ താന്ത്രിക്​ ജനതാദൾ അരിക്കുളം പഞ്ചായത്ത് കൺവെൻഷൻ

photo: NVR 90.jpg ലോക് താന്ത്രിക് ജനതാദൾ അരിക്കുളം പഞ്ചായത്ത് കൺവെൻഷൻ എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു നടുവണ്ണൂർ: ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും ഭക്ഷണരീതിയും തകർക്കാനുള്ള ഗൂഢനീക്കം ശക്തിപ്പെട്ടിരിക്കുകയാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ. ലോക് താന്ത്രിക് ജനതാദൾ അരിക്കുളം പഞ്ചായത്ത് കൺവെൻഷൻ ഊരള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. പഴയകാല പ്രവർത്തകരായ കെ.എം. അപ്പു നായർ, കെ.സി. നാരായണൻ എന്നിവരെ ആദരിച്ചു. വിവിധ സ്കോളർഷിപ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ആർ.എൻ. രഞ്ജിത്ത്, ജെ.എൻ. പ്രേംഭാസിൻ, വത്സൻ എടക്കോടൻ, രാമചന്ദ്രൻ കുയ്യണ്ടി, പി.സി. നിഷാകുമാരി, ടി.പി. സുനിൽ, കെ.എം. മുരളീധരൻ, എം. സുനിൽ, കെ. രഞ്ജിഷ്, സി. വിനോദൻ എന്നിവർ സംസാരിച്ചു. പ്രമോദ് സമീർ ക്ലാസെടുത്തു. പി. മുഹമ്മദലി സ്വാഗതവും സി.എം. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.