ആരാധനാലയങ്ങൾ വിശ്വാസികൾക്ക് മാത്രം -എം.കെ. രാഘവൻ എം.പി

തിരുവണ്ണൂർ: ആരാധനാലയങ്ങൾ വിശ്വാസികൾക്ക് മാത്രമുള്ളതാണെന്നും ഭൗതികവാദികളെയും ആചാരാനുഷ്ഠാനങ്ങൾ വികൃതമാക്കുന്നവരെയും സർക്കാർ ചെലവിൽ പ്രവേശിപ്പിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും എം.കെ. രാഘവൻ എം.പി അഭിപ്രായപ്പെട്ടു. കേരള വണിക വൈശ്യ സംഘം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.ബി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. 75 വയസ്സ് പൂർത്തിയായവരെ കോർപറേഷൻ കൗൺസിലർ നമ്പിടി നാരായണനും മികച്ച വിജയം നേടിയ വിദ്യാർഥികളെ കൗൺസിലർ നിർമലയും ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. റീജനൽ സെക്രട്ടറി കൃഷ്ണകുമാർ, തെക്കേടത്ത് സന്തോഷ്, ആർ. രാജമാണിക്യം, കെ.എസ്. സുദർശൻ തമ്പി, കാളക്കണ്ടി അരുൺകുമാർ, പ്രമോദ് കണ്ണഞ്ചേരി, പി. ബാലൻ, എം.പി. ഉണ്ണികൃഷ്ണൻ, ദീപ ശിവകുമാർ, കെ. ബാബുരാജ്, കെ.പി. വേണു എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ആർ. രജനീകാന്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.