മാറാട് പൊലീസ് സ്​റ്റേഷനിൽ സ്മൃതിദിനം ആചരിച്ചു

മാറാട്: സ്മൃതിദിനം മാറാട് സ്റ്റേഷനിൽ കടലോര ജാഗ്രത സമിതിയുടെയും െറസിഡൻറ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ് സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കടലോര ജാഗ്രത സമിതി കൺവീനർ ടി. അംബുജാക്ഷൻ, കെ. ഇസ്മായിൽ, കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് റഫീഖ്, സെക്രട്ടറി മമ്മദ് കോയ, കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, മുബാറക്, ബഷീർ എന്നിവർ സ്മൃതിമണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ചു. പൊലീസിനോടൊപ്പം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും മാറാട് പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു. സബ് ഇൻസ്‌പെക്ടർമാരായ സി.പി. പ്രദീപ്കുമാർ, കെ. സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.