നാമജപയാത്ര സംഘടിപ്പിച്ചു

ഓമശ്ശേരി: ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മങ്ങാടുനിന്നാരംഭിച്ച റാലി ഓമശ്ശേരിയിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ചേറ്റൂർ ബാലകൃഷ്ണൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രമോദ് മങ്ങാട് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.