പന്നൂർ ജി.എച്ച്.എസ്.എസിൽ സിവിൽ സർവിസ് ശിൽപശാല

കൊടുവള്ളി: പന്നൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവിസ് ശിൽപശാല സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി എ.ജിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. പി. സരിൻ സിവിൽ സർവിസി​െൻറ ജയസാധ്യതകൾ, തയാറെടുപ്പുകൾ എന്നിവയെപ്പറ്റി വിദ്യാർഥികളുമായി സംവദിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് അംഗം ഇന്ദു സനിത്ത്, പ്രിൻസിപ്പൽ എം. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ.ജി. മനോഹരൻ, പി.ടി.എ പ്രസിഡൻറ് വി.എം. ശ്രീധരൻ, എം.എൻ. ശശിധരൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി.പി. റഷീദ്, പി.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.കെ. ഷാജി ബാബു സ്വാഗതവും കൺവീനർ എം.യു. ഇന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.