പാലോറമല സംരക്ഷണ യാത്ര ഇന്ന്

പാലോറമല സംരക്ഷണ യാത്ര ഇന്ന് കൊടുവള്ളി: പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മഠത്തുംകുഴി മുതൽ പാലോറമല വരെ സംരക്ഷണയാത്ര നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. പാലോറമലയിലെ അനധികൃത നിർമാണം നിർത്തിവെക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര നടത്തുന്നത്. വൈകീട്ട് അഞ്ചിന് കാവിലുമ്മാരം അങ്ങാടിയിൽ സമാപന പൊതുയോഗം നടക്കും. പരിസ്ഥിതി പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.