കോട്ടൂരിൽ വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ഗെയിൽ

നടുവണ്ണൂർ: കോട്ടൂർ പടിയക്കണ്ടിയിൽ ഗെയിൽ പ്രകൃതി വാതക പൈപ്ലൈൻ കുഴിയെടുക്കൽ പ്രവൃത്തി നടക്കുമ്പോൾ വീടുകളിലേക്കുള്ള ജലനിധി കുടിവെള്ള വിതരണ പൈപ്പ് പൊട്ടി രണ്ട് വീടുകളിലേക്കുള്ള കുടിവെള്ളം മുടങ്ങി. ചാലിൽ രാമകൃഷ്ണൻ, അച്ചിയത്ത് ദേവകി എന്നിവരുടെ വീടുകളിലേക്കുള്ള വിതരണ പൈപ്പ് പൊട്ടിയാണ് കഴിഞ്ഞദിവസങ്ങളിൽ കുടിവെള്ളം മുടങ്ങിയത്. പരാതിപ്പെടാൻ ഗെയിൽ അധികൃതരോ കരാറുകാരോ ഉപകരാറുകാരോ സ്ഥലത്തേക്ക് വരുന്നില്ല. ഉത്തരേന്ത്യൻ തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതി ചുമതലയുള്ള കമ്മറ്റിയെ അറിയിച്ചതിനെ തുടർന്ന് കമ്മറ്റി അംഗം സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.