മാർച്ചും ധർണയും നടത്തി

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായേത്താഫിസിലേക്ക് . പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതിയിലും നേതൃപരമായി ഇടപെടുന്നതിനോ ഏതെങ്കിലും തരത്തിലുള്ള യോഗങ്ങൾ വിളിച്ചുചേർക്കുന്നതിനോ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനോ പ്രസിഡൻറ് പരാജയമായിരുന്നെന്ന് ആരോപിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുസ്ലിംലീഗിലെ ഗ്രാമപഞ്ചായത്ത് അംഗം മുത്തു അബ്ദുസ്സലാമി​െൻറ വ്യക്തിഗത അക്കൗണ്ടിലേക്ക് 'ദുരിതാശ്വാസ സഹായത്തിന് ഫേസ്ബുക് മുഖേന അഭ്യർഥന നടത്തുകയും ധനസമാഹരണം നടത്തിയതായും ഇതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറതടക്കം അഞ്ച് 'ഫോൺ നമ്പറുകൾ നൽകുകയും ഇതിലൂടെ ബന്ധപ്പെട്ടവരിൽനിന്ന് നേരിട്ടും അക്കൗണ്ട് വഴിയും വലിയ തോതിൽ പണം സമാഹരിച്ചതായും എൽ.ഡി.എഫ് ആരോപിച്ചു. ധർണ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു. ടി.എം.പൗലോസ് അധ്യക്ഷത വഹിച്ചു. കെ.സി.വേലായുധൻ ടി.എ.മൊയ്തീൻ, ടി.കെ.അബ്ദുന്നാസർ, ഗഫൂർ അമ്പുഡു എന്നിവർ സംസാരിച്ചു. എം.ഇ.ജലീൽ, വിജയൻ പുതുശ്ശേരി, കുട്ടിയമ്മ മാണി, മുജീബ് മാക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.