ബി.എസ്.എൻ.എൽ: പെൻഷൻകാരുടെ പ്രകടനം

കോഴിക്കോട്: ബി.എസ്.എൻ.എൽ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, റീഇംബേഴ്സ്മ​െൻറ് എന്നിവ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷനേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യ വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ ഓഫിസിനു മുന്നിൽ പെൻഷൻകാർ പ്രകടനം നടത്തി. അസോസിയേഷൻ അഖിലേന്ത്യ നേതാവ് വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ സെക്രട്ടറി എം. വിജയകുമാർ, എ.ഐ.ബി.ഡി.പി.എ ജില്ല പ്രസിഡൻറ് എം. ചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു. വി.എം. ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.