ജെ.ഡി.ടി എൽ.പി സ്​കൂൾ 'സ്​നേഹച്ചോറ്​' വിതരണം

വെള്ളിമാട്കുന്ന്: ലോക ഭക്ഷ്യദിനത്തി​െൻറ ഭാഗമായി ജെ.ഡി.ടി ഇസ്ലാം എൽ.പി സ്കൂളിലെ കുരുന്നുകൾ ഒരു പൊതി ചോറുമായാണ് സ്കൂളിലെത്തിയത്. 'പട്ടിണി മാറ്റുക' എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതി​െൻറ ഭാഗമായി ആവിഷ്കരിച്ച പരിപാടിയായിരുന്നു 'സ്നേഹച്ചോറ്'. സന്ദേശം ഉൾക്കൊണ്ട് കുട്ടികൾ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സ്കൂളിൽ പ്രത്യേകം സജ്ജരായ വളൻറിയർമാർ സ്വീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലെ തെരുവോരങ്ങളിലും വഴിയോരങ്ങളിലുമുള്ളവർക്ക് വിദ്യാർഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളുമടങ്ങുന്ന സംഘം വിതരണം ചെയ്തു. ദൈന്യജീവിതങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അവർക്ക് ആശ്വാസമാവണമെന്ന ബോധം മനസ്സിലുൾക്കൊള്ളാനും സാധ്യമായ ഒരുദിനം കുട്ടികളുടെ ജീവിതത്തിൽ നവ്യാനുഭവമായി. സ്കൂളിൽനിന്ന് ആരംഭിച്ച 'സ്നേഹച്ചോറ്' വാഹനത്തി​െൻറ ഫ്ലാഗ് ഒാഫ് വാർഡ് കൗൺസിലർ ബിജുലാൽ, മാനേജർ ഡോ. പി.സി. അൻവർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.ടി. അബ്ദുൽ നാസിർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് എ.പി. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി കൺവീനർ അബ്ദുൽ ജബ്ബാർ, എം.പി.ടി.എ പ്രസിഡൻറ് ഫസീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.