പൈപ്പ്​ലൈൻ റോഡ് നവീകരണം പാതിവഴിയിൽ

മാവൂർ: ഏറെനാളത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവിൽ ടാറിങ്ങിന് ഫണ്ട് പാസായിട്ടും മാവൂർ പൈപ്പ്ലൈൻ റോഡ് നവീകരണ പ്രവൃത്തി ഇഴയുന്നു. ടാറിങ് അടക്കം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. തീർത്തും പൊളിഞ്ഞ ഭാഗത്ത് സോളിങ് നടത്തിയെങ്കിലും ഇതും തകർന്നതോടെ റോഡിൽ യാത്ര ദുഷ്കരമായി. വർഷങ്ങളായി തകർന്ന് യാത്ര ദുഷ്കരമായ റോഡിന് ഏറെ മുറവിളിക്കൊടുവിലാണ് ജില്ല പഞ്ചായത്ത് 38 ലക്ഷം അനുവദിച്ചത്. തെങ്ങിലക്കടവ് മുതൽ പി.എച്ച്.ഇ.ഡി വരെയുള്ള ഭാഗം നവീകരിക്കാനാണ് ഫണ്ട് അനുവദിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ഏപ്രിലിൽ പ്രവൃത്തി തുടങ്ങിെവച്ചിരുന്നു. തകർന്ന ഭാഗത്ത് ടാറിങ് പൊളിച്ചുമാറ്റി സോളിങ് നടത്തുകയാണ് ചെയ്തത്. എന്നാൽ, അതിനുശേഷം പ്രവൃത്തിയൊന്നും നടക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിവിധ വിദ്യാലയങ്ങളിേലക്കും കൽച്ചിറ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിലേക്കും നിരന്തരം ആളുകൾ പോകുന്ന റോഡിൽ മെറ്റൽ നിരത്തിയതോടെ കാൽനടയും വാഹനയാത്രയും കൂടുതൽ ദുഷ്കരമായി. മഴക്കുമുമ്പ് ടാറിങ് തുടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ജൂൺ ആദ്യവാരം രണ്ടു ദിവസം ടാറിങ് പ്രവൃത്തി നടന്നു. സോളിങ് ചെയ്ത ഭാഗത്ത് മാത്രമായിരുന്നു ടാറിങ്. മഴ കനക്കുകയും ഇൗ റോഡിൽ െവള്ളം കയറുകയും ചെയ്തതോടെ പ്രവൃത്തി മുടങ്ങി. മാത്രമല്ല, പ്രളയത്തിൽ സോളിങ് പലഭാഗത്തും ഒലിച്ചുപോയി. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ്ലൈൻ ഇടാനും വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ സർവിസ് നടത്താനുമായി 1971ല്‍ നഗര ജലവിതരണ പദ്ധതിപ്രകാരം നിര്‍മിച്ച റോഡാണിത്. പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാൻ അതോറിറ്റിക്ക് താൽപര്യമില്ലാത്തതിനാൽ റോഡ് നവീകരിക്കുന്നതിന് വാട്ടർ അതോറിറ്റി അനുമതി നൽകിയിരുന്നില്ല. ഇതുകാരണം ചില പരിഷ്കരണ പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. നിരന്തര സമ്മർദത്തിനൊടുവിൽ വ്യവസ്ഥകളോടെയാണ് ഇപ്പോൾ നവീകരണത്തിന് അനുമതി നൽകിയത്. അതേസമയം, പ്രവൃത്തി പൂർത്തിയാക്കാൻ ഡിസംബർ വരെ കാലാവധിയുണ്ടെന്നും മഴ ശമിച്ചാലുടൻ പണി പുനരാരംഭിക്കുമെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രവൃത്തി തുടരുന്നതിൽ നിലവിൽ മറ്റു പ്രയാസങ്ങൾ ഒന്നുമില്ലെന്നും എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയതായും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.