ആസ്വാദക ഹൃദയം കവർന്ന് 'കിരാതം'

പേരാമ്പ്ര: ചെറുവണ്ണൂരിലെ നൃത്തകലാപഠനകേന്ദ്രമായ സബർമതിയുടെ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ 'കിരാതം' കഥകളി ആസ്വാദകരുടെ മനം നിറച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നേതൃത്വത്തിലുള്ള ചേലിയ കഥകളി വിദ്യാലയത്തിലെ കലാകാരന്മാരാണ് കിരാതം കഥകളി അവതരിപ്പിച്ചത്. കാട്ടാളനായി കലാമണ്ഡലം കുട്ടികൃഷ്ണൻ, അർജുനനായി കലാമണ്ഡലം പ്രേംകുമാർ, കാട്ടാളസ്ത്രീയായി കഥകളി വിദ്യാലയം ആദർശ്, ശിവനായി യദു എന്നിവർ അരങ്ങിലെത്തി. അഭിജിത് വാര്യർ, കലാമണ്ഡലം ശിവദാസ് (ചെണ്ട), കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് (മദ്ദളം), കലാനിലയം പത്മനാഭൻ (ചുട്ടി) എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് 17ന് വെസ്റ്റേൺ ഡാൻസ്, 18ന് നൃത്തശിൽപം എന്നിവയുണ്ടാകും. സംഗീതോത്സവത്തി​െൻറ സമാപനദിവസമായ വിജയദശമിദിനത്തിൽ രാവിലെ വിദ്യാരംഭം നടക്കും. വൈകീട്ട് കെ. രാഘവൻ അനുസ്മരണ സമ്മേളനം നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ വി.ആർ. സുധീഷ് പ്രഭാഷണം നടത്തും. രാത്രി നാടക-ചലച്ചിത്രഗാനങ്ങളുമായി രാഘവീയം പരിപാടിയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.