പോസ്​റ്റ്​ ഒാഫിസ് സന്ദർശിച്ചു

പേരാമ്പ്ര: ലോക തപാൽദിനാചരണവുമായി ബന്ധപ്പെട്ട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ പേരാമ്പ്ര പോസ്റ്റ് ഒാഫിസ് സന്ദർശിച്ചു. പോസ്റ്റ് ഒാഫിസി​െൻറ സേവനപ്രവർത്തനങ്ങളും ഉദ്യോഗസ്ഥന്മാരുടെ ചുമതലകളും ലഘുചരിത്രവും പോസ്റ്റ് മാസ്റ്റർ മല്ലികയും അസിസ്റ്റൻറ് അനുപ്രിയയും വിവരിച്ചു. പോസ്റ്റ് ഒാഫിസ് സേവനങ്ങളെക്കുറിച്ചും പോസ്റ്റ് കാർഡ്, ഇൻലൻഡ്, കവർ സ്റ്റാമ്പ്‌, സ്റ്റാമ്പ്‌ എന്നിവയെക്കുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കി. പോസ്റ്റ് ഒാഫിസ് അധികൃതർ മധുരം നൽകി കുട്ടികളെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ഇ. ആയിഷ, കെ.കെ. മുഹമ്മദ്‌ ഷാഫി, എൻ.പി.എ. കബീർ, ഇ.പി. അബ്ദുൽ ലത്തീഫ്, സി. ഷമീർ, ഇ.കെ. മുഫീദ, എസ്.കെ. ലത്തീഫ്, എം.എം. മുഹ്യിദ്ദീൻ, സി.വി. ഷീജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.