ഉള്ള്യേരി: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്താതെ ദലിതരെ അവഗണിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം ദലിത് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്തിൽ 88 വീടുകൾ അനുവദിച്ചപ്പോൾ 75 എണ്ണവും ജനറൽ വിഭാഗത്തിന് അനുവദിച്ചതായും ഇതിൽ ജനറൽ വിഭാഗത്തിെൻറ 52 വീടുകൾക്ക് ഫണ്ട് അനുവദിച്ചപ്പോൾ വീട് അനുവദിച്ച ഒറ്റ ദലിത് കുടുംബത്തിനുപോലും ഫണ്ട് അനുവദിച്ചില്ലെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.സി. അനീഷ് അധ്യക്ഷത വഹിച്ചു. സതീഷ് കന്നൂര്, കെ.എം. അനൂപ് കുമാർ, ബാലൻ വാകയാട്, സി.ടി. ദേവി, രാജി കക്കഞ്ചേരി, വിനോദ് കക്കഞ്ചേരി, ഷമീർ നളന്ദ, ശ്രീധരൻ കൊയക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.