പാലച്ചുവട് ക്ഷീരോൽപാദക സഹകരണസംഘത്തിന് ഐ.എസ്.ഒ അംഗീകാരം

മേപ്പയൂർ: മേലടി ബ്ലോക്കിലെ പാലച്ചുവട് ക്ഷീരോൽപാദക സഹകരണ സംഘത്തിന് ഐ.എസ്.ഒ 2000-05 അംഗീകൃത സർട്ടിഫിക്കറ്റ് ലഭിച്ചു. ഭക്ഷ്യസുരക്ഷ നിർവഹണ സമ്പ്രദായപ്രകാരം ഭക്ഷ്യസുരക്ഷ നിയമങ്ങൾ കൃത്യമായി പരിപാലിച്ചു നടപ്പാക്കിയ ക്ഷീരസംഘത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. രാജുവിൽനിന്ന് ക്ഷീരസംഘം പ്രസിഡൻറ് പി.വി. നാരായണൻ നായരും സെക്രട്ടറി എം. ദേവദാസനും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ അബ്രഹാം ടി. ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. പി.ജി. വത്സല, തിരുവനന്തപുരം മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ്. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, മിൽമ മാനേജിങ് ഡയറക്ടർ പി. പുകഴേന്തി ഐ.എഫ്.എസ്, ക്ഷീര-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ, ഐ.എ.എസ് മലബാർ മേഖല എം.ഡി വി.എൻ. കേശവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.