ലോക ഭക്ഷ്യദിനാചരണം

'നല്ല അറിവ് നല്ല ആഹാരം' പദ്ധതിക്ക് തുടക്കം നന്തിബസാർ: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ലോക ഭക്ഷ്യദിനത്തിൽ 'നല്ല അറിവ് നല്ല ആഹാരം' പദ്ധതിക്ക് തുടക്കമായി. ഉച്ചഭക്ഷണം, ഇടവേള ഭക്ഷണം എന്നിവ നാടൻ ഭക്ഷ്യവിഭവങ്ങൾകൊണ്ട് സമ്പന്നമാക്കുക, കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കുക, വിഷ പച്ചക്കറികൾക്കെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കുരുന്നുകളിലൂടെ സാക്ഷാത്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം വിളമ്പി മൂടാടി ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. അജയകുമാർ 'നല്ല അറിവ് നല്ല ആഹാരം' പദ്ധതിക്ക് തുടക്കം കുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു. മെഹറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡർ ഹൈഫ ഖദീജ, കെ. സുജില, വി.എം. സജിത, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.