അമിത് ഷായുടെ അന്ത്യശാസനം നിറവേറ്റാൻ ബി.ജെ. പി ശബരിമലയെ ആയുധമാക്കുന്നു -എളമരം കരീം

പന്തീരാങ്കാവ്: പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ അന്ത്യശാസനം നിറവേറ്റാനാണ് കേരളത്തിൽ ശബരിമലയെ ആയുധമാക്കി ബി.ജെ.പി വർഗീയ പ്രചാരണത്തിനിറങ്ങുന്നതെന്ന് എളമരം കരീം എം.പി. കുന്നത്തുപാലത്ത് സി.പി.എം സംഘടിപ്പിച്ച ബഹുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. സി.പി. മുസഫർ അഹമ്മദ്, എൻ. മനോജ് കുമാർ, കെ. തങ്കമണി, എം.എം. പവിത്രൻ എന്നിവർ സംസാരിച്ചു. കെ. ബൈജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.