നരിക്കുനി-കുമാരസ്വാമി റോഡ് ജങ്​ഷനിൽ ഗതാഗതതടസ്സം

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡ് ജങ്ഷനിലെ ഓടയിൽ നിന്നുള്ള വെള്ളം റോഡിലേക്ക് പരന്നൊഴുകുന്നതുമൂലം ഗതാഗതതടസ്സം. ഇവിടെ ജങ്ഷനിലെ കലുങ്ക് നേരേത്തതന്നെ അപകടാവസ്ഥയിലാണ്. മെയിൻ റോഡിൽനിന്ന് കുമാരസ്വാമി റോഡിലേക്ക് തിരിയുന്ന വളവിൽ കലുങ്കി​െൻറ ഒരുഭാഗം തകർന്ന് ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് ക്വാറി വേസ്റ്റ് ഉപയോഗിച്ച് അടക്കുകയായിരുന്നു. ഇവിടെയുള്ള കലുങ്കി​െൻറ ഒരുഭാഗം അടഞ്ഞുകിടക്കുന്നതാണ് ജങ്ഷനിൽ വെള്ളം പരന്നൊഴുകുന്നതിനും ഗതാഗതതടസ്സത്തിനും കാരണം. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളം നിറഞ്ഞ് യാത്രതന്നെ തടസ്സപ്പെടുക പതിവാണ്. അങ്ങാടിക്കു നടുവിൽ നിരന്തരം വെള്ളം ഒഴുന്നത് കാൽനടക്കാർക്കും വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ടാണ്. ഈ റോഡ് നേരേത്ത വീതികൂട്ടി ടാറിട്ടിരുന്നുവെങ്കിലും തകർന്നുകൊണ്ടിരിക്കുന്ന കലുങ്ക് പുനർനിർമിക്കാത്തതാണ് ഇപ്പോഴത്തെ ഗതാഗതതടസ്സത്തിന് കാരണം. ഇവിടെ വീതിയുള്ള കലുങ്ക് നിർമിച്ച് ഓവുചാൽ തുറന്ന് തടസ്സം നീക്കിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.