ചീക്കിലോട് കുഞ്ഞമ്മദ് മുസ്​ലിയാർ ആണ്ടനുസ്​മരണ സമ്മേളനം സമാപിച്ചു

ആയഞ്ചേരി: കേരള മുസ്ലിം മുന്നേറ്റ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കാളിത്തം വഹിച്ച ചീക്കിലോട് കുഞ്ഞമ്മദ് മുസ്ലിയാർ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തി​െൻറ പിതാവാണെന്ന് കടമേരി റഹ്മാനിയ അറബിക് കോളജിൽ നടന്ന 32ാമത് ആണ്ടനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ആദ്യശ്ശേരി ഹംസ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റഹ്മാനിയ വർക്കിങ് പ്രസിഡൻറ് എസ്.പി.എം തങ്ങൾ അധ്യക്ഷത വഹിച്ചു. സി.എച്ച്. മഹ്മൂദ് സഅദി അനുസ്മരണ പ്രഭാഷണം നടത്തി. മാനേജർ ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്ലിയാർ, മുടിക്കോട് മുഹമ്മദ് മുസ്ലിയാർ, യൂസുഫ് മുസ്ലിയാർ, മൗലാന അസ്അദ് ഹുസൈൻ അൽ ഖാസിമി, കെ.എം. അബ്ദുൽ ലത്തീഫ് നദ്വി, ബഷീർ തൂണേരി, ഹനീഫ് റഹ്മാനി കൊടുവള്ളി, ഷാജഹാൻ റഹ്മാനി കംബ്ലക്കാട്, നാളോംകണ്ടി അബ്ദുറഹ്മാൻ മുസ്ലിയാർ, പറമ്പത്ത് മൊയ്തു ഹാജി, ടി.ടി.കെ. ഖാദർ ഹാജി, കോമത്ത്കണ്ടി മമ്മു ഹാജി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എൻ.കെ. ജമാൽ ഹാജി, പി.എ. മമ്മൂട്ടി, വളപ്പിൽ അബ്ദുല്ല ഹാജി, വലിയാണ്ടി അബ്ദുല്ല, ഹംസ റഹ്മാനി കാഞ്ഞിരപ്പുഴ, ബഷീർ ഫൈസ് ചീക്കോന്ന്, മുഹമ്മദ് റഹ്മാനി തരുവണ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.