അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചുമാറ്റണമെന്ന്

കൊടുവള്ളി: പരപ്പൻപൊയിൽ പുന്നശ്ശേരി റോഡിലെ കത്തറമ്മൽ അങ്ങാടിക്കു സമീപം അപകട ഭീഷണിയുയർത്തി നിൽക്കുന്ന വൻമരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. കാലപ്പഴക്കം കാരണം ഏതുസമയവും വീഴുമെന്ന അവസ്ഥയിലാണ് മരം. ഈ മരത്തിന് തൊട്ടടുത്താണ് കത്തറമ്മൽ ഹിദായത്തുസ്സിബിയാൻ മദ്റസ. ഓട്ടോ പാർക്കിങ് സ്ഥലവും സമീപമാണ്. പി.ഡബ്ല്യു.ഡി റോഡിലായതിനാൽ സർക്കാർ അനുവാദമില്ലാതെ മരം മുറിക്കാൻ കഴിയില്ല. പൊതുമരാമത്ത് വകുപ്പി​െൻറ അനുവാദത്തിന് കൊടുവള്ളി അസി. എക്സിക്യൂട്ടിവ് ഓഫിസറുടെ ഓഫിസിൽ മാസങ്ങൾക്ക് മുമ്പ് മദ്റസ കമ്മിറ്റി അപേക്ഷ നൽകിയതാണ്. ഒരു മറുപടിയും ഇത് വരെ ലഭിച്ചിട്ടില്ല. ദിവസം കഴിയുംതോറും കമ്മിറ്റിയുടെയും നാട്ടുകാരുടെയും ഭീതി വർധിക്കുകയാണ്. എത്രയും വേഗം ഈ മരം മുറിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെംബർ കെ.കെ. ജബ്ബാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.