സമസ്ത ശരീഅത്ത് സമ്മേളനം ഇന്ന്

കോഴിക്കോട്: മുത്തലാഖ് ഒാർഡിനൻസ് പിൻവലിക്കണമെന്നതുൾപ്പെെട ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനം ശനിയാഴ്ച ൈവകീട്ട് മുതലക്കുളം മൈതാനിയില്‍ നടക്കും. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.കെ. രാഘവന്‍ എം.പി, സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാൾ, ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തി​െൻറ മുന്നോടിയായി വെള്ളിയാഴ്ച ശരീഅത്ത് ദിനമായി ആചരിച്ചു. പള്ളികളിൽ ജുമുഅക്ക് ശേഷം പ്രത്യേക പ്രഭാഷണവും നടന്നു. ഇതോടൊപ്പം മുത്തലാഖ് ഒാർഡിനൻസ് പിൻവലിക്കണമെന്നാവശ്യെപ്പട്ട് രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പുശേഖരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.