മണിചെയിൻ തട്ടിപ്പ്: രണ്ടു​ പ്രതികൾ അറസ്​റ്റിൽ

കോഴിക്കോട്: മണിചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികൾ ക്രൈംബ്രാഞ്ചി​െൻറ പിടിയിൽ. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ കാർത്തിക ഗണേഷ് (28), വാസുകി നാഥൻ (55) എന്നിവരെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇരുവരും രാമനാഥപുരം കേന്ദ്രീകരിച്ച് വി.കെ.എൽ ഡയറീസ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ച് മധുര, അരീക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങി ഏജൻറുമാരെ നിയമിച്ചിരുന്നു. മാസതവണകളായോ ഫിക്സഡ് ഡെപ്പോസിറ്റായോ പണം അടച്ചാൽ ഇരട്ടിയിലധികം തുക തിരിച്ചുലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അരീക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുമായി മൂന്നു കോടിയിലധികം ഇവർ തട്ടിപ്പ് നടത്തിയിരുന്നു. തുടർന്ന് ഇവർ ഈ ഓഫിസുകൾ പൂട്ടി ഒളിവിൽ പോവുകയായിരുന്നു. കമ്പനിക്കെതിരെ 17ഓളം കേസുകൾ വിവിധ ഇടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സൂപ്രണ്ട് സുനിൽ ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് പി.എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ മധുര സന്താനം നഗറിൽ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.