എല്ലാ താലൂക്കിലും ജോയൻറ്​ ആർ.ടി.ഒ ഒാഫിസുകൾ സ്ഥാപിക്കും -മന്ത്രി ശശീന്ദ്രൻ

കൊയിലാണ്ടി: എല്ലാ താലൂക്കിലും ജോയൻറ് ആർ.ടി.ഒ ഒാഫിസുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. കൊയിലാണ്ടി ജോയൻറ് ആർ.ടി.ഒ ഓഫിസ് നിലവിലെ കെട്ടിടത്തിൽനിന്ന് ഈസ്റ്റ് റോഡിലെ ഡ്രീം മാളിലേക്കു മാറ്റിയതി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോഡ്-ജീവൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായി സേഫ് കേരള പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബസ് വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. 10 വർഷം മുമ്പ് സംസ്ഥാനത്ത് 36,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന്. ഇന്ന് 13,000 ആയി കുറഞ്ഞു. ഇതിൽ ആയിരത്തോളം പേർ സർവിസ് നിർത്താൻ നിയമപരമായ അപേക്ഷ നൽകിയിട്ടുണ്ട് -മന്ത്രി പറഞ്ഞു. നഗരസഭ ചെയർമാൻ കെ. സത്യൻ, പി. വിശ്വൻ, ഷീബ സതീശൻ, കെ.കെ. രവീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, ടി.കെ. ചന്ദ്രൻ, യു. രാജീവൻ, വി.പി. ഇബ്രാഹിംകുട്ടി, സി. രമേശൻ, ടി.കെ. രാധാകൃഷ്ണൻ, സുരേഷ് മേലേപ്പറത്ത്, സി. സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉത്തരമേഖല െഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. പി.എം. മുഹമ്മദ് നജീബ് സ്വാഗതവും വടകര ആർ.ടി.ഒ വി.വി. മധുസൂദനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.