ആരോഗ്യ കേന്ദ്രത്തിന്​ കുരുന്നുകളുടെ വക മരുന്നുപാക്കറ്റുകൾ

നന്തിബസാർ: മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുചുകുന്ന് നോർത്ത് യു.പി സ്കൂൾ 'പച്ചപ്പ്' പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ മരുന്നു പാക്കറ്റുകൾ നൽകി. ഒഴിവുസമയത്ത് കുട്ടികൾ നിർമിച്ച പാക്കറ്റുകളാണ് ക്ലബ് സെക്രട്ടറി കെ.അനുനയയിൽ നിന്ന് മെഡിക്കൽ ഓഫിസർ ഡോ. ജീന എലിസബത്ത് ഏറ്റുവാങ്ങിയത്. പ്രധാനാധ്യാപിക കെ.വി.നിർമല അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ രജീഷ്, കെ.ശോഭ, കെ.എം.കുഞ്ഞിക്കണാരൻ, പി.ശ്രീജ എന്നിവർ പങ്കെടുത്തു. എം.ടി.വിനീഷ് സ്വാഗതം പറഞ്ഞു. ആയിരത്തിലധികം പാക്കറ്റുകളാണ് കുട്ടികൾ നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.