പൂവാൻതോട് സ്കൂൾ പരിസരം പ്ലാസ്​റ്റിക്​ മുക്തപ്രദേശമായി പ്രഖ്യാപിച്ചു

മുക്കം: പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ പ്ലാസ്റ്റിക് മുക്ത കാമ്പസായി പ്രഖ്യാപിച്ചു. സ്കൂൾ കാമ്പസിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരാനോ ഉപേക്ഷിക്കാനോ പാടില്ല. സ്കൂൾ കാമ്പസിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം തേടാനും സ്കൂൾ പരിസ്ഥിതി ക്ലബ് തീരുമാനിച്ചു. ആറുമാസം കൊണ്ട് പൂവാറൻതോട് പ്ലാസ്റ്റിക്മുക്ത ഗ്രാമമാക്കുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു. 'ശുചിത്വവും മാലിന്യ സംസ്കരണവും'എന്ന വിഷയത്തെ അധികരിച്ച് മുസ്തഫ ചേന്ദമംഗലൂർ ക്ലാസെടുത്തു. വിദ്യാർഥികൾ പ്ലാസ്റ്റിക് മുക്ത കാമ്പസ് ബോധവത്കരണ വിളംബര ജാഥയും നടത്തി. രാജ് ലാൽ തോട്ടുവാൽ, ജിസ്ന, ക്ലിൻസി, നിഷ വാവോലിക്കൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ സ്വാഗതവും ആർ. സീമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.