നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ ആനുകൂല്യം വർധിപ്പിക്കണം

കൊടുവള്ളി: നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികൾ അടക്കേണ്ട അംശാദായം 20 രൂപയിൽനിന്ന് 50 രൂപയായി വർധിപ്പിച്ച സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ സർക്കാർ ഗണ്യമായി വർധിപ്പിക്കണമെന്ന് നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൊടുവള്ളി മണ്ഡലം കൺെവൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി. ഷബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുൽ റസാഖ്, കെ.കെ. ആലി, പി.സി. ജമാൽ, കെ. ശിവദാസൻ, എം.കെ. രാഘവൻ, ടി.എം. അനിൽകുമാർ, പി. പ്രദീപൻ, യു.വി. രവീന്ദ്രൻ, യു.കെ. വേലായുധൻ, വി.ടി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.