പഞ്ചായത്തിലെ ആദ്യത്തെ ലൈഫ് ഭവനം തുറന്നു

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ ആദ്യ ലൈഫ്ഭവനം വൻമുഖത്തെ അച്ചാർകണ്ടി കദീശക്കു താക്കോൽ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലാകെ 82 വീടാണ് അനുവദിച്ചത്. അതിൽ 42 എണ്ണത്തി​െൻറ പണി പൂർത്തിയാകുന്നു. നാല് ലക്ഷം രൂപ വീതമാണ് ഓരോ വീടിനും ലഭിക്കുക. ഒരു വീടി​െൻറ ജോലിയാണ് ഇപ്പോൾ പൂർത്തിയായത്. വൈസ്പ്രസിഡൻറ് കെ. ജീവാനന്ദൻ, മെംബർമാരായ യു.വി. മാധവൻ, പി. റഷീദ, സോമലത, സി.കെ. ശ്രീകുമാർ, കെ.വി. നൗഷാദ്, പി.കെ. ഹുസൈൻഹാജി, പി.കെ. മോഹനൻ, കെ. അബൂബക്കർഹാജി, എം. ചേക്കുട്ടിഹാജി, സി. അജിത്തുകുമാർ, പി.കെ. മുഹമ്മദലി, റഷീദ്‌ കോളറാട്ടിൽ, ഹനീഫ നിലയെടുത്ത, കെ.പി. കരീം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.