ശബരിമല: ബാലുശ്ശേരിയിൽ സംസ്​ഥാന പാത ഉപരോധിച്ചു

ബാലുേശ്ശരി: ശബരിമലയെ രക്ഷിക്കുക, ആചാരങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി സംസ്ഥാന തലത്തിൽ നടന്ന പ്രതിഷേധത്തി​െൻറ ഭാഗമായി ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ സംസ്ഥാന പാത ഉപരോധിച്ചു. കൈരളി റോഡ് ജങ്ഷനിൽ നടന്ന ഉപരോധ സമരത്തിൽ ശബരിമല കർമസമിതി താമരശ്ശേരി താലൂക്ക് സംയോജകൻ രതീഷ് ചമൽ, സി.കെ. സുഭാഷ്, എ.കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു. എം.ടി. േവലുസ്വാമി, ശശിധരൻ തിരുവോത്ത്, കെ.സി. വിനോദ് എന്നിവർ നേതൃത്വം നൽകി. രാവിലെ 11 മുതൽ 12 വരെ ഉപരോധ സമരത്തെത്തുടർന്ന് താമരശ്ശേരി, കോഴിേക്കാട്, െകായിലാണ്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ അറപ്പീടിക, കോട്ടനട, മഞ്ഞപ്പാലം വഴി ബ്ലോക്ക് റോഡ് ജങ്ഷൻ വഴി തിരിച്ചുവിട്ടിരുന്നു. ബാലുശ്ശേരി സി.െഎ കെ. സുഷീറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.