പ്രതിഷേധ ധര്‍ണ

മുക്കം: 'ജനങ്ങളെ എണ്ണയില്‍ മുക്കിക്കൊല്ലുന്ന മോദി സര്‍ക്കാറിനെതിരെ ജനരോഷം ഉയരട്ടെ' എന്ന തലക്കെട്ടില്‍ വെല്‍ഫെയർ പാര്‍ട്ടി കാരശ്ശേരി ജങ്ഷനില്‍ നടത്തി. മണ്ഡലം പ്രസിഡൻറ് ചന്ദ്രന്‍ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഇ.പി. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി. മുജീബ് അധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ പി.കെ. ശംസുദ്ദീന്‍, കുഞ്ഞിമോന്‍ കാരമൂല, പി.എം. സുഹാസ് എന്നിവര്‍ സംസാരിച്ചു. മഞ്ചറ മുഹമ്മദലി സ്വാഗതവും ടി. ഷിഹാബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.